ആരണ്യകം

ഞാന്‍ കണ്ടതാ!

Thursday, February 28, 2008

നാട്ടിപ്പണി

നാട്ടിപ്പണി ലോംഗ് വ്യൂ

നാട്ടി നടല്‍.

മണിക്കമ്മയും സംഗവും നാട്ടി നടുന്നു.

രവിയേട്ടന്‍ മരുന്നടിക്കുന്നു.

Labels:

4 Comments:

Blogger നാടോടി said...

മൂന്നാമത്തെ പടമെടുക്കാന്‍ എത്ര ദിവസം കാത്തുനിന്നിട്ടുണ്ടാവും.....

Wednesday, February 27, 2008 9:02:00 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

ഈ മരുന്നടി നിര്‍ത്താനെന്താ വേണ്ടെ? പ്ലന്റേഷന്‍ കോര്‍പ്പറേഷന്‍‌കാര്‍ മരുന്നടിച്ചടിച്ച് ഒരു വഴിക്കാക്കിയില്ലെ???

Wednesday, February 27, 2008 9:02:00 PM  
Anonymous Anonymous said...

മണ്‍മറയുന്ന കാഴ്ചകള്‍ ...
ചിത്രം മനോഹരം 
- അഗ്നി

Thursday, February 28, 2008 8:13:00 AM  
Blogger ചുള്ളിക്കാലെ ബാബു said...

നാടോടി, ഞാറ് നട്ടിട്ട് പതിനഞ്ച് ദിവസത്തിനുള്ളീലെടുത്തതാണ് മൂന്നാമത്തെ ചിത്രം.
കണ്ണൂരാന്‍, ഈ മരുന്നടി നിര്‍ത്താന്‍, ആദ്യം നിര്‍ത്തേണ്ടത് രാസവള പ്രയോഗമാണ്. കാരണം, പണ്ടൊക്കെ ഞാറ് നടുമ്പോള്‍ അടിവളമായി പച്ചില വളമാണ് ഉപയോഗിക്കാറ്. എന്നാലിപ്പോള്‍ പച്ചില വളത്തിന്റെ ദൌര്‍ലഭ്യവും,രാസവളത്തിന്റെ അതിപ്രസരവും, അത് ഉപയോഗിക്കാനുള്ള എളുപ്പവും അതിനെ ജനപ്രിയമാക്കിയിരിക്കുന്നു. ഈ രാസവളങ്ങള്‍ മിക്കവയും കടല്‍ കടന്നെത്തിയവയാണല്ലോ? അതോടൊപ്പം തന്നെ പലതരത്തിലുള്ള ലാര്‍വകളും ഇറക്കുമതി ചെയ്യപ്പെടുന്നു. ഇതില്‍ വിരിയുന്ന പുഴുക്കള്‍ക്ക് താരതമ്യേന നശീകരണ ശേഷിയും കൂടുതലായിരിക്കും, സാധാരണ മാര്‍ഗ്ഗത്തിലൂടെ ഇവയെ നശിപ്പിക്കാനെളുപ്പവുമല്ല. അപ്പോള്‍, അവിടെ ഉപയോഗിക്കാന്‍ പാടില്ലാത്തതും, ഇവിടെ കൂടുതലായി ഇറക്കുമതിചെയ്യുന്നതുമായ, മാരകമായ വിദേശ നിര്‍മ്മിത കീടനാശിനികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാവുന്നു.
ഇപ്പോള്‍ രവിയേട്ടന്‍ തെളിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട ‘എന്റോസള്‍ഫാന്‍‘ ആണ്. ഇത് കൃഷിഭവനില്‍നിന്ന് പകുതി വില സബ്സിഡിയായി കിട്ടിയതാണ്. രാവിലെ ഒരുമണിക്കൂര്‍ കൊണ്ട് മരുന്നടിച്ചു കഴിഞ്ഞു, പക്ഷേ ഒരുദിവസം മുഴുവന്‍ പണിയെടുത്തത്രേം ക്ഷീണമായിരുന്നു. എന്നാലെന്താ, പിന്നീട് മരുന്നടിക്കേണ്ടിവന്നിരുന്നുല്ല. ഞാറൊക്കെ അടിപൊളിയായി വളരുന്നുണ്ട്. കാണണോ?

Friday, February 29, 2008 11:24:00 PM  

Post a Comment

<< Home