ആരണ്യകം

ഞാന്‍ കണ്ടതാ!

Wednesday, September 06, 2006

ആലായാല്‍ തറ വേണം.

ആലായാല്‍ തറ വേണം,
അടുത്തോരമ്പലം വേണം,
ആലിനു ചേര്‍ന്നൊരു
കുളവും വേണം.

പൂവായാല്‍ മണം വേണം,
പൂമാനായാല്‍ ഗുണം വേണം,
പൂമാന്മിഴി മാര്‍കളായാല്‍
ഒതുക്കം വേണം.

കുളിപ്പാനായ് കുളം വേണം,
കുളത്തില്‍ ചെന്താമര വേണം,
കുളിച്ചുചെന്നകം പൂകാന്‍
ചന്ദനം വേണം.

മങ്ങാട്ടച്ചനു ന്യായം നല്ലൂ,
മംഗല്യത്തിനു സ്വര്‍ണേനല്ലൂ,
മങ്ങാതിരിപ്പാന്‍ നില
വിളക്കുനല്ലൂ.

പാല്യത്തച്ചനുപായം നല്ലൂ,
പാലില്‍ പഞ്ചസാര നല്ലൂ,
പറക്കുന്ന പക്ഷികളില്‍
ഗരുഡന്‍ നല്ലൂ.

പ്രിയമുള്ളവരേ, കുറേ കാലങ്ങള്‍ക്ക് മുമ്പ് കേട്ടതും, എനിക്കിഷ്ടപ്പെട്ടതുമായ ഒരു പാട്ടാണിത്. ഇതിന്റെ എല്ലാവരികളും എനിക്കോര്‍മ്മയില്ല. അറിയുന്നവരാരെങ്കിലുമുണ്ടെങ്കില്‍ ഇത് പൂര്‍ണ്ണമാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.