ആലായാല് തറ വേണം.
ആലായാല് തറ വേണം,
അടുത്തോരമ്പലം വേണം,
ആലിനു ചേര്‍ന്നൊരു
കുളവും വേണം.
പൂവായാല് മണം വേണം,
പൂമാനായാല്‍ ഗുണം വേണം,
പൂമാന്മിഴി മാര്‍കളായാല്‍
ഒതുക്കം വേണം.
കുളിപ്പാനായ് കുളം വേണം,
കുളത്തില് ചെന്താമര വേണം,
കുളിച്ചുചെന്നകം പൂകാന്
ചന്ദനം വേണം.
മങ്ങാട്ടച്ചനു ന്യായം നല്ലൂ,
മംഗല്യത്തിനു സ്വര്‍ണേനല്ലൂ,
മങ്ങാതിരിപ്പാന്‍ നില
വിളക്കുനല്ലൂ.
പാല്യത്തച്ചനുപായം നല്ലൂ,
പാലില് പഞ്ചസാര നല്ലൂ,
പറക്കുന്ന പക്ഷികളില്
ഗരുഡന് നല്ലൂ.
പ്രിയമുള്ളവരേ, കുറേ കാലങ്ങള്‍ക്ക് മുമ്പ് കേട്ടതും, എനിക്കിഷ്ടപ്പെട്ടതുമായ ഒരു പാട്ടാണിത്. ഇതിന്റെ എല്ലാവരികളും എനിക്കോര്‍മ്മയില്ല. അറിയുന്നവരാരെങ്കിലുമുണ്ടെങ്കില്‍ ഇത് പൂര്‍ണ്ണമാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

7 Comments:
This comment has been removed by a blog administrator.
പ്രിയമുള്ളവരേ, ഇതിന്റെ ബാക്കി ഭാഗം അറിയുന്നവരുണ്ടെങ്കില്‍ ഇത് പൂര്‍ണ്ണമാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ചുള്ളിക്കാലെ ബാബുജി ഇവിടെ കൊടുത്ത ലിങ്കില്‍ ഒന്നു ക്ലിക്കിയാല്‍ ഈ നാടന്‍പാട്ട് MP3 ഫോര്‍മാറ്റില്‍ താഴേയ്‌ക്കിറക്കാവുന്നതാണ്. (പാടിയത് നെടുമുടി വേണു): http://music.cooltoad.com/music/song.php?id=162535
പണ്ടെങ്ങോ കേട്ടു മറന്ന ഈ പാട്ട് മോള്‍ക്കൊന്ന് മുഴുവനായും കേള്‍പ്പിച്ചുകൊടുക്കാനെന്താണൊരു വഴിയെന്ന് ഈ ഓണാവധിയ്ക് ഞാന്‍ ഓര്‍ത്തതേ ഉള്ളൂ.
ചുള്ളിക്കട്ടിലെ ബാബുവിന്നും, ഏറനാടാനും നന്ദി.
പാട്ട് താഴെയിറക്കി കേട്ടു. സന്തോഷമായി. ഏറനാടന് ഏറെ നന്ദി.
ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില് ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാന് ചന്ദനം വേണം
ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം
പൂവായാല് മണം വേണം പുമാനായാല് ഗുണം വേണം
പൂമാലിനിമാര്കളായാല് അടക്കം വേണം
നാടായാല് നൃപന് വേണം അരികെ മന്ത്രിമാര് വേണം
നാട്ടിന്നു ഗുണമുള്ള പ്രജകള് വേണം
ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം
യുദ്ധത്തിങ്കല് രാമന് നല്ലൂ കുലത്തിങ്കല് സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന് ലക്ഷ്മണന് നല്ലൂ
പടയ്ക്കു ഭരതന് നല്ലൂ പറവാന് പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില് ഗരുഡന് നല്ലൂ
ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം
മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്ണ്ണേ നല്ലൂ
മങ്ങാതിരിപ്പാന് നിലവിളക്കു നല്ലൂ
പാല്യത്തച്ചനുപായം നല്ലൂ പാലില് പഞ്ചസാര നല്ലൂ
പാരാതിരിപ്പാന് ചില പദവി നല്ലൂ
ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം
പൂവായാല് മണം വേണം പുമാനായാല് ഗുണം വേണം
പൂമാലിനിമാര്കളായാല് അടക്കം വേണം
അടക്കത്തിലൊതുക്കവും ഒതുക്കത്തില്‍ വഴക്കവും
വഴക്കത്തിനൊതുങ്ങുന്ന രതിയും വേണം
Post a Comment
<< Home